തിരുവനന്തപുരം : ആരോഗ്യ സര്‍വകലാശാല യുണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് എതിരില്ലാതെ ജയം. മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ‘തുടര്‍ച്ചയായ നാലാം തവണയാണ് ആരോഗ്യ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ എതിരില്ലാതെ ജയിക്കുന്നത്.
ജനകീയ വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചെയര്‍മാനായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ സഞ്ജയ് മുരളിയും, ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജിലെ ശ്രുതി എംപിയും എതിരില്ലാതെ വിജയിച്ചു.
വൈസ് ചെയര്‍മാനായി അഭിഷേക് ജിഎസ് (മേഴ്‌സി കോളേജ് ഓഫ് നഴ്‌സിംഗ്, കൊട്ടാരക്കര) വൈസ് ചെയര്‍മാന്‍ (ലേഡി) ലക്ഷ്മി (വൈദ്യരത്‌നം ആയുര്‍വേദ കോളേജ് ഒല്ലൂര്‍), ജോയിന്റ് സെക്രട്ടറിയായി ഖലീല്‍ അഹമ്മദ് (ടിഡി മെഡിക്കല്‍ കോളേജ് ആലപ്പുഴ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇവരാണ്.
റമീസ് കരീം (ഗവ. ഡെന്റല്‍ കോളേജ് തിരുവനന്തപുരം)
അജിതന്‍ തോമസ് (ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍)
അസ്ലം കെവി (ഗവ. കോളേജ് ഓഫ് ഫാര്‍മസി, തിരുവനന്തപുരം)
അഷിത പീറ്റര്‍ കെപി (ഗവ. മെഡിക്കല്‍ കോളേജ് മഞ്ചേരി)
മുരുകന്‍ വിആര്‍ (ഗവ. ആയുര്‍വേദ കോളേജ്, തിരുവനന്തപുരം)
മീര എഎം (വിപിഎസ്‌വി ആയുര്‍വേദ മെഡിക്കല്‍ കോളേജ്, കോട്ടക്കല്‍)
അതുല്‍ ജി കൃഷ്ണ (ശ്രീ വിദ്യാദിരാജ ഹോമിയോ മെഡിക്കല്‍ കോളേജ് തിരുവനന്തപുരം)
രേഷ്മ വി (സിമറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് കാസര്‍ഗോഡ്)
രോഹിത് കൃഷ്ണന്‍ എസ് (കോ. ഓപ്പറേറ്റിവ് കോളേജ് ഓഫ് നഴ്‌സിംഗ് തിരുവനന്തപുരം)
അഞ്ജലി അശോക് (ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം)
രാജശ്രീ രാജന്‍ (ഗവ. കോളേജ് ഓഫ് നഴ്‌സിംഗ്, തിരുവനന്തപുരം)
ആഷ്‌ന (ഗവ. മെഡിക്കല്‍ കോളേജ്, ഇടുക്കി)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here