വരൾച്ചാ ദുരിതാശ്വാസത്തിനായി സർക്കാർ 61 കോടി രൂപ അനുവദിച്ചു; കുടിവെള്ളത്തിനു 34 കോടിയും കാർഷിക മേഖലയ്ക്കു 17 കോടി രൂപയും അനുവദിച്ചു; ദുരിതാശ്വാസം വിലയിരുത്താൻ മന്ത്രിമാർക്ക് ചുമതല

തിരുവനന്തപുരം: വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 61 കോടി രൂപ അനുവദിച്ചു. കുടിവെള്ള വിതരണത്തിനായി 34 കോടി രൂപയും കാർഷിക മേഖലയ്ക്കായി 17 കോടി രൂപയും വിനിയോഗിക്കും. ഓരോ ജില്ലകളിലെയും വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തി. സംസ്ഥാനം രൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.

മുൻകാലങ്ങളിൽ വെള്ളപ്പൊക്കത്തിൽപെട്ട് കൃഷി നശിച്ചവർക്ക് ആശ്വാസധനം വിതരണം ചെയ്യാൻ 9 കോടി 68 ലക്ഷം രൂപ അനുവദിച്ചതായും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. കേന്ദ്ര ദുരന്തപ്രതികരണ നിധി വിതരണത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തുക വിതരണം ചെയ്യുക. കാർഷിക വായ്പകളിൻമേലുള്ള റവന്യൂ റിക്കവറിക്ക് സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഓരോ ജില്ലകളിലെയും വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവ താഴേ തട്ടിലെത്തുന്നുണ്ടെന്നു ഉറപ്പുവരുത്താനും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തി.
മന്ത്രിമാരുടെ ചുമതലയിൽ പുരോഗമിക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾ പ്രത്യേകം വിലയിരുത്താൻ റവന്യുമന്ത്രിയും കൃഷി മന്ത്രി വി.എസ് സുനിൽകുമാറും ഏഴു വീതം ജില്ലകളിൽ സന്ദർശനം നടത്തും.

നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News