സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ വിധി ഇന്നറിയാം; മുൻ മുഖ്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്നു വിധി

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്നു വിധി പറയും. പ്രതി സരിത എസ് നായർ സോളാർ കമ്മിഷനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഉമ്മൻചാണ്ടിക്കു പുറമെ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ഇരുവരുടെയും പേഴ്‌സണൽ സ്റ്റാഫംഗങ്ങൾ, സരിത, ബിജു രാധാകൃഷ്ണൻ എന്നിവർക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യമുണ്ട്.

പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് ഹർജി നൽകിയത്. ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും സരിത എസ് നായരിൽനിന്നു പണം വാങ്ങിയെന്നു സരിത തന്നെ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ രണ്ടു വട്ടം ഉമ്മൻചാണ്ടിയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാൻ സരിത എസ് നായർക്കും കമ്മീഷൻ അനുമതി നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News