ഇ.ബാലാനന്ദൻ ഓർമയായിട്ട് ഏഴു വർഷം

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.ബാലാനന്ദൻ ഓർമയായിട്ട് ഇന്നേക്കു ഏഴുവർഷം. 2009 ജനുവരി 19നാണ് ബാലാനന്ദൻ മരിച്ചത്. കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ബാലാനന്ദൻ. 1978 മുതൽ 2005 വരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു അദ്ദേഹം.

1924 ജൂൺ 16നാണ് ബാലാനന്ദൻ ജനിച്ചത്. തീരെ ചെറിയപ്രായത്തിൽ തന്നെ പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയതിനാൽ വിദ്യാഭ്യാസം മുഴുമിക്കാൻ കഴിഞ്ഞിരുന്നില്ല. വിവിധ ജോലികൾ ചെയ്ത് നാടുകൾ ചുറ്റിക്കറങ്ങി കേരളത്തിലെ വ്യാവസായിക കേന്ദ്രമായ ആലുവയിൽ എത്തിച്ചേർന്നു. അവിടുത്തെ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പാർട്ടി രണ്ടായപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു.

1967 ൽ വടക്കേക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലാമത്തെ കേരള നിയമസഭയിലെത്തി. 1980 മുതൽ 1984 വരെ ലോകസഭാംഗമായിരുന്നു. സിഐടിയുവിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. 2009 ജനുവരി 19 ന് അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News