സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നു സംശയം; ഭാര്യാസഹോദരിയെ ആക്രമിച്ചെന്നു സന്തോഷിനെതിരെ പരാതി; സ്വത്തു തർക്കമെന്നു സൂചന

കണ്ണൂർ: കണ്ണൂരിൽ വെട്ടേറ്റു മരിച്ച ബിജെപി പ്രവർത്തകൻ സന്തോഷിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന സംശയം ബലപ്പെടുന്നു. സന്തോഷ് കൊല്ലപ്പെട്ടത് സ്വത്ത് തർക്കത്തെ തുടർന്നാണെന്നാണ് സൂചന. സന്തോഷിനെതിരെ നേരത്തെ ഭാര്യാവീട്ടുകാർ പരാതി നൽകിയിരുന്നതും സംശയത്തിനു ആക്കം കൂട്ടുന്നു. സന്തോഷും ഭാര്യ വീട്ടുകാരും തമ്മിൽ അത്ര രസത്തിൽ ആയിരുന്നില്ലെന്നതാണ് വസ്തുത. ഭാര്യാസഹോദരിയെ ആക്രമിച്ചതിനു ഭാര്യ വീട്ടുകാർ തന്നെയാണ് സന്തോഷിനെതിരെ പരാതി നൽകിയിരുന്നത്. ധർമടം പൊലീസ് ആണ് സന്തോഷിനെതിരെ കേസെടുത്തിരുന്നത്.

ഇന്നലെ രാത്രിയാണ് തലശ്ശേരിക്കടുത്ത് അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകനായ സന്തോഷ് (48) ആണു വെട്ടേറ്റു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. സന്തോഷിനു വെട്ടേറ്റ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ അമ്മയും ഭാര്യയും അവരുടെ വീട്ടിലായിരുന്നു. സന്തോഷ് വീട്ടിൽ തനിച്ചായതിനാൽ അക്രമ വിവരം പുറത്തറിയാൻ വൈകി.

ആർഎസ്എസ് അണ്ടല്ലൂർ ശാഖാ മുൻ മുഖ്യശിക്ഷക് ആയിരുന്ന സന്തോഷ് ഇപ്പോൾ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ധർമടത്ത് ആറാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here