ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; രാഷ്ട്രീയ കൊലപാതകമല്ലെന്ന് അറിവ്; പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

കൊച്ചി: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നാണ് അറിവെന്നും പ്രതികളാരായാലും അവരെ പിടികൂടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രതികളെ കണ്ടെത്തി എത്രയും വേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഡിജിപിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കോടിയേരി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് പറയുന്ന ബിജെപിയ്ക്ക് അവര്‍ ഭരിയ്ക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഭൂപരിഷ്‌ക്കരണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

ഇന്ത്യയില്‍ ഇടതുപക്ഷം ഭരിച്ച കേരളത്തിലും ത്രിപുരയിലും ബംഗാളിലും മാത്രമാണ് ഭൂപരിഷ്‌ക്കരണം നടപ്പാക്കിയിട്ടുള്ളത്. രാജ്യത്താകെ ബിജെപി നടത്തുന്ന ദളിത് വേട്ടയില്‍ നിന്നും ജനദ്രോഹത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് കേരളത്തിലെ ദളിത് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുമെന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന്റെ പ്രഖ്യാപനമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News