യുപിയില്‍ വാഹനാപകടത്തില്‍ 18 സ്‌കൂള്‍ കുട്ടികളടക്കം 25 മരണം; അപകടം സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച്; നിരവധി പേര്‍ക്ക് പരുക്ക്

ഇറ്റ (ഉത്തര്‍ പ്രദേശ്) : ഉത്തര്‍ പ്രദേശില്‍ വാഹനാപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം 25 പേര്‍ മരിച്ചു. ഇതില്‍ 18 പേരും കുട്ടികളാണ്. സ്‌കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ഉത്തര്‍ പ്രദേശിലെ ഇറ്റ ജില്ലയില്‍ അലിഗഞ്ച് ഏരിയയിലാണ് അപകടമുണ്ടായത്.

50 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇതില്‍ 35 പേരുടെ നില ഗുരുതരമാണ്. ഒരുമണിക്കൂറോലം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജെഎസ് വിദ്യാ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 50ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂള്‍ ബസിലുണ്ടായിരുന്നത്.

സ്‌കൂള്‍ ബസിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മറ്റ് രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. തണുപ്പ് കൂടുതലായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News