നോട്ട് പിന്‍വലിച്ച് ജനത്തെ ബുദ്ധിമുട്ടിച്ച മോദിക്കു മതിയായില്ല; മുപ്പതിനായിരം രൂപയ്ക്കു മേല്‍ ഇടപാടു നടത്തണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും

ദില്ലി: മുപ്പതിനായിരം രൂപയ്ക്കു മേല്‍ നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.  നോട്ടുകള്‍ പിന്‍വലിച്ചും രാജ്യത്തു പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും ജനത്തെ ബുദ്ധിമുട്ടിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മതിയായില്ല. പൊതു ബജറ്റില്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ അമ്പതിനായിരം രൂപയ്ക്കു മേലുള്ള പണമിടപാടുകള്‍ക്കു മാത്രമാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകള്‍ക്കു കാഷ് ഹാന്‍ഡിലിംഗ് ചാര്‍ജ് ഏര്‍പ്പെടുത്താനും കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡുണ്ടായാലും മതിയെന്ന നിലയില്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്നും സൂചനയുണ്ട്. നിലവില്‍ രണ്ടു ലക്ഷം രൂപയാണ് വ്യാപാരികള്‍ക്ക് പാന്‍ കാര്‍ഡില്ലാതെയുള്ള ഇടപാടുകള്‍ക്കുള്ള പരിധി. ഇതിലും കുറവു വരുത്തിയേക്കാന്‍ ഇടയുള്ളതായി റിപ്പോര്‍ട്ട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here