ക്യാമ്പസുകളില്‍ രാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്ന് ആഷിഖ് അബു; ആരോടും എന്തും തുറന്നുപറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം; എസ്എഫ്‌ഐ ഏറ്റെടുത്തത് ചരിത്രസമരം

തൃശൂര്‍: ക്യാമ്പസുകളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട രാഷ്ട്രീയവും ജനാധിപത്യവും സ്വാശ്രയ കോളേജുകളിലടക്കം തിരിച്ചുകൊണ്ടുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. കുട്ടികള്‍ക്ക് ആരോടും എന്തും തുറന്നുപറയാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. കച്ചവടം മാത്രം ലക്ഷ്യമാക്കുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഊര്‍ജ്ജ്വസ്വലരായ വിദ്യാര്‍ഥികളെ കുറ്റവാളികളാക്കുകയാണെന്നും ആഷിഖ് പറഞ്ഞു.

ഈ സംവിധാനം തന്നെ മാറണം. ഞങ്ങളുടെയൊക്കെ കാലത്ത് സ്വാശ്രയ കോളേജുകള്‍ക്കെതിരെ തുടങ്ങിവച്ച പ്രക്ഷോഭം വിജയത്തിലെത്തിയ്ക്കാനായില്ല എന്ന വിഷമമുണ്ട്. എസ്എഫ്‌ഐ ഇന്ന് ഏറ്റെടുത്തിരിക്കുന്നത് ചരിത്രപരമായ സമരമാണെന്നും ആഷിഖ് അബു പറഞ്ഞു. എസ്എഫ്‌ഐ സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാമ്പാടി നെഹ്‌റു കോളേജിന് സമീപത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നൂറു കണക്കിന് വിദ്യാര്‍ഥികളും, രക്ഷകര്‍ത്താക്കളും പങ്കെടുത്തു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളും പരിപാടിക്കെത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി ഷാനു, സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ്, സെക്രട്ടറി എം വിജിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാശ്രയ കോളേജുകളിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും, സ്വാശ്രയ ഹെല്‍പ് ലൈന്‍ അടക്കമുള്ള സംവിധാനങ്ങള്‍ രിപാടിയോടനുബന്ധിച്ചു ആരംഭിച്ചു.

കലാലയങ്ങളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാകാന്‍ അനുവദിക്കില്ലെന്നും ജിഷ്ണുവിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ കലാലയങ്ങള്‍ക്കായി സമര വസന്തം പരിപാടി മുഴുവന്‍ ജില്ലകളിലും ഏരിയ യൂണിറ്റുകളിലും സംഘടിപ്പിക്കുമെന്നും എസ്എഫ്‌ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News