ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരെ മുന്‍ ബൗദ്ധിക് പ്രമുഖ്; മതത്തിന്റെ പേരില്‍ വിവേകം നഷ്ടപ്പെടുന്നു; ആള്‍ദൈവങ്ങളോട് സ്‌നേഹം കൂടിയെന്നും വിമര്‍ശനം

കൊച്ചി : ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരെ മുന്‍ ബൗദ്ധിക പ്രമുഖ് സോമശേഖരന്‍. മതത്തിന്റെ പേരില്‍ ആര്‍എസ്എസിന് വിവേകം നഷ്ടപ്പെടുന്നു. ഇത് ചീത്ത ലക്ഷണമാണ്. നാശത്തിലേക്കാണ് രാജ്യം പോകുന്നത്. മതത്തിലുള്ള താല്‍പര്യം പ്രകടമാവുകയാണ്. നിലപാടുകലെല്ലാം ശുദ്ധ അസംബന്ധമാണ്. ഇത് ആര്‍എസ്എസിന്റെ തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്നും സോമശേഖരന്‍ പറഞ്ഞു.

ആര്‍എസ്എസില്‍ ആള്‍ദൈവങ്ങളോടുള്ള സ്‌നേഹം വര്‍ദ്ധിക്കുകയാണ്. ആള്‍ദൈവങ്ങളുടെ പിടിയില്‍ അമരുകയാണ് സംഘപരിവാര്‍. ദൈവത്തിന്‍രെ അടുത്ത ആളുകളാണ് എന്ന് പറയുന്നവര്‍ മനോരാഗത്തിന്റെ ലക്ഷണമുള്ളവരാണ്. മനസിന്റെ ചാപല്യമുള്ളവരെ ആള്‍ദൈവങ്ങളുടെ പുറകേ പോകുന്നതില്‍ നിന്ന് പ്രാദേശിക നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കണം. ആര്‍എസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തരം നിലപാടുകള്‍ എന്നും സോമശേഖരന്‍ പറഞ്ഞു.

പീപ്പിള്‍ ടിവിയോട് സംസാരിക്കവെയാണ് ആര്‍എസ്എസ് നിലപാടുകളെ മുന്‍ ബൗദ്ധിക് പ്രമുഖ് രൂക്ഷമായി വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel