രണ്ടാം മാറാട് കലാപക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; ലീഗ് നേതാക്കളായ മായിന്‍ ഹാജിയും മൊയ്തീന്‍ കോയയും പ്രതികള്‍; നടപടി ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന്

കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കളായ എം.സി മായിന്‍ ഹാജിയും പിപി മൊയ്തീന്‍ കോയയെയും പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്ട്രര്‍ രജിസ്റ്റര്‍ ചെയ്തത്. നാല് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, എന്‍ഡിഎഫ് നേതാക്കള്‍ എന്നിവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാറാട് കലാപത്തിന്റെ ഗൂഢാലോചനയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കുന്നത്. മാറാട് അന്വേഷണ കമീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫിന്റെ റിപ്പോര്‍ട്ടില്‍ ദേശസുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2016 കഴിഞ്ഞ നവംബര്‍ 10നാണ് രണ്ടാം മാറാട് കലാപത്തിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി സിബിഐയെ ചുമതലപ്പെടുത്തിയത്. 2003 മെയ് രണ്ടിന് മാറാട് തീരത്ത് നടന്ന കൂട്ടക്കൊലയില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News