ബിജെപി നിലപാടുകള്‍ക്കെതിരെ മലയാള സിനിമാ ലോകവും; എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്ക പ്രതിരോധ സംഗമം; എംടിക്കും കമലിനും ഒന്നും സംഭവിക്കുകയില്ലെന്ന് കെപിഎസി ലളിത

കൊച്ചി: എംടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരായ ബിജെപി നിലപാടുകള്‍ക്കെതിരെ ഒന്നിച്ച് മലയാള സിനിമാ ലോകം. എംടിക്കും കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രതിരോധ സംഗമം സംഘടിപ്പിച്ചു.

മതനിരപേക്ഷതയുടെ അവസാന ഇടങ്ങളിലൊന്ന് മലയാള ചലച്ചിത്ര മേഖലയാണെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒന്നിനെയും നാടുകടത്തുകയല്ല, വന്നതിനെയെല്ലാം സ്വീകരിക്കുന്ന പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേതെന്നും ഇതിനെ തച്ചുടയ്ക്കുന്നവരെ കൂട്ടായി ചെറുക്കണമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു. സംഘപരിവാറിന്റെ ഇത്തരം നിലപാടുകള്‍ കൊണ്ട് എംടിക്കും കമലിനും ഒന്നും സംഭവിക്കുകയില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.

രാഷ്ട്രീയതാത്പര്യങ്ങളുടെ പേരില്‍ കലാകാരന്‍മാരെ ചട്ടുകമാക്കരുതെന്ന് സംവിധായകന്‍ സിദ്ധിഖ് ആവശ്യപ്പെട്ടു. തെറ്റുചൂണ്ടിക്കാണിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നടി മഞ്ജു വാര്യര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സിബി മലയില്‍, ജോഷി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലാല്‍, സെവന്‍ ആര്‍ട്ട്‌സ് വിജയകുമാര്‍, റിമ കല്ലിങ്കല്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ബോബന്‍ സാമുവല്‍, രഞ്ജിത്ത് ശങ്കര്‍, സിയാദ് കോക്കര്‍, സുഗീത്, എം.എ നിഷാദ്, അനൂപ് മേനോന്‍, ഷാഫി, മെക്കാര്‍ട്ടിന്‍, മാര്‍ത്താണ്ഡന്‍, വിനോദ് വിജയന്‍, സലാം ബാപ്പു, കലവൂര്‍ രവികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News