മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ; ‘സലാം മുംബൈ’ ഉടന്‍ കൈരളി ടിവിയില്‍

മുംബൈ മലയാളികള്‍ക്കായി കൈരളി ഒരുക്കിയ അവിസ്മരണീയ കലാസന്ധ്യ.. മഹാനടന്റെ മഹനീയ സാന്നിദ്ധ്യത്തെ മഹാനഗരം വരവേറ്റത് വാനോളം ആവേശത്തോടെ.. 100-ാം വയസിലും നര്‍മ്മവും കര്‍മ്മവും ജീവിതധര്‍മ്മമാക്കിയ ക്രിസോസ്റ്റം തിരുമേനി, റിമി ടോമിയുടെ പതിവു തെറ്റിക്കാത്ത മിന്നും പ്രകടനം, അഫ്‌സലും, അഖിലയും ഒത്തുചേര്‍ന്നപ്പോള്‍ സംഗീത നിശയുടെ മാറ്റു കൂടി, ചിരിപടര്‍ത്തി ഹര്‍ഷാരവങ്ങളേറ്റുവാങ്ങിയ ടിനി ടോം, നെല്‍സണ്‍, സരിക തുടങ്ങിയവര്‍..താരസുന്ദരികള്‍ ഇഷാ തല്‍വാറും ഐശ്വര്യാ ദേവനും ഉത്തരാ ഉണ്ണിയും നിറഞ്ഞാടിയ നൃത്തവേദി. ആശംസകളുമായി മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ റസൂല്‍ പൂക്കുട്ടി. അവതാരകയായി ലക്ഷ്മിയും എത്തി.  മുംബൈക്ക് എന്നുമോര്‍ത്തിരിക്കാന്‍ കൈരളി നല്‍കിയ അപൂര്‍വ്വാനുഭവം ഉടന്‍ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here