ഐഎച്ആര്‍ഡി ഡയറക്ടര്‍ നിയമന വിവാദം; കെഎം എബ്രഹാമിനെതിരെ ത്വരിത പരിശോധന; നിര്‍ദ്ദേശം തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേത്

തിരുവനന്തപുരം : അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ ത്വരിത പരിശോധന. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം. കെഎം എബ്രഹാമിനൊപ്പം മറ്റ് അഞ്ച് പേര്‍ക്കെതിരെയും അന്വേഷണം നടത്തും. തെരഞ്ഞെടുപ്പ് പാനലില്‍ ഉണ്ടായിരുന്നവരാണ് അന്വേഷണം നേരിടുന്ന മറ്റ് അഞ്ച് പേര്‍.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഐഎച്ച്ആര്‍ഡി ഡയറക്ടറായി ഡോ. സുരേഷ് കുമാറിനെ നിയമിച്ചതാണ് കേസിന് ആധാരം. മതിയായ യോഗ്യതയില്ലാതെ സുരേഷ് കുമാറിനെ നിയമിച്ചു. ഇതിന്റെ നിയമന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News