ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ ജൻമവാർഷിക ദിനം

അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനിയായ ഖാൻ അബ്ദുൽ ഗാഫർ ഖാന്റെ ജൻമവാർഷികദിനം. 1890-ൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്തിൽ അഷ്ടനഗർ എന്ന സ്ഥലത്ത് ഉസ്മാൻസായ് ഗ്രാമത്തിലാണ് ജനനം. മതപാഠശാലയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ഗാഫർ ഖാൻ പെഷവാറിലെ ഒരു മിഷൻ സ്‌കൂളിൽ ഉപരിവിദ്യാഭ്യാസം നടത്തി. 1987ൽ ഇദ്ദേഹത്തിനു ഭാരതരത്‌നം പുരസ്‌കാരം ലഭിച്ചു. ഭാരതരത്‌നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.

1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധിഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here