കൊച്ചി: പിന്നണി ഗായിക മുഖ്യകണ്ണിയായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹൈടെക് ലൈംഗിക വ്യാപാര സംഘത്തെ കുറിച്ച് പൊലീസിനു ശക്തമായ തെളിവ് ലഭിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിവി ചാനലുകളിൽ തിളങ്ങി നിൽക്കുന്ന പിന്നണി ഗായികയാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നു പൊലീസിനു വ്യക്തമായി. ഇടപാടുകാരായി ചമഞ്ഞ് പൊലീസ് സമീപിച്ചപ്പോൾ ആദ്യം എത്തിക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് എന്തോ സംശയം തോന്നി സംഘം പിൻവാങ്ങുകയായിരുന്നു. എത്രയും വേഗം സംഘത്തെ വലയിലാക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നതെന്നു മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഓപ്പറേഷൻ ബിഗ് ഡാഡി’യുടെ ഭാഗമായി ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗായികയ്‌ക്കെതിരേ തെളിവുകൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ സംഘത്തിലുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷണം തുടങ്ങിയത്. സംഘത്തെ വലയിലാക്കാൻ പൊലീസ് വ്യാജ പേരിൽ ബന്ധപ്പെട്ടു. എത്തേണ്ട സ്ഥലവും തുകയും വ്യക്തമായി ഗായിക പറഞ്ഞെങ്കിലും പിന്നീട് എന്തോ സംശയം തോന്നി പിൻവാങ്ങുകയായിരുന്നു.
ഇതേ ലൈംഗിക വ്യാപാര സംഘത്തിനെതിരെ മുമ്പും ആരോപണങ്ങൾ ഉയർന്നിരുന്നു. മുമ്പൊരിക്കൽ ചങ്ങനാശ്ശേരിയിൽ നിന്നു പൊലീസ് പിടികൂടിയ പെൺകുട്ടി ഈ സംഘത്തിലുള്ളതാണെന്നാണ് വിവരം. എന്നാൽ, അറസ്റ്റിലാകുമ്പോൾ പെ്ൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നതിനാൽ കേസ് ഒതുങ്ങിപ്പോയെന്നാണ് അറിയുന്നത്. സംഘത്തിന്റെ മുഖ്യകണ്ണിയായ ഗായിക വിദേശ സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണെന്നു പൊലീസ് പറയുന്നു.
ലഹരി ഉപയോഗത്തിനു അടിമയായ നായിക എന്ന രീതിയിൽ വാർത്തകളിൽ ഇടംപിടിച്ച നടിയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയർന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിർജീവമായ ഓപ്പറേഷൻ ബിഗ് ഡാഡി പെൺവാണിഭ സംഘങ്ങൾ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.