തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ എല്ലാം പുറത്തുവിടാനാകില്ലെന്നു മുഖ്യമന്ത്രി വിജയൻ. പുറത്തുവിട്ടാൽ നടപ്പാക്കാൻ പറ്റാത്ത പദ്ധതികളുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനാകില്ല എന്നു പറയുന്നത്. രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ട കാര്യങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭരണവ്യവസ്ഥയ്ക്കു വെല്ലുവിളിയായി അഴിമതി വളർന്നിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിലെ വിശുദ്ധി നിലനിർത്തുന്നതാണ് വിവരാവകാശ രേഖയെന്നും പിണറായി കൂട്ടിച്ചേർത്തു. അഴിമതിയെ പ്രതിരോധിക്കാൻ വിവരാവകാശ സംവിധാനം കൂടുതൽ ശക്തമാക്കും. കമ്മീഷനെയും വകുപ്പുകളെയും
ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയർ ഉടൻ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരാവകാശ നിയമം കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സോഫ്റ്റ്‌വെയർ രൂപീകരിക്കും. കമ്മീഷനെയും വകുപ്പുകളെയും ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയർ രൂപീകരിക്കുന്നത് നിയമം കൂടുതൽ പേരിലേക്ക് എത്താൻ സഹായിക്കും. വിവരാവകാശ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഇതു സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
Get real time update about this post categories directly on your device, subscribe now.