പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി; സമഗ്ര അന്വേഷണം ആവശ്യം

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി. അപകടവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും നളിനി നെറ്റോ കത്തില്‍ വ്യക്തമാക്കുന്നു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഒമ്പത് വീഴ്ചകളാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലാ ഭരണകൂടം നിരസിച്ച വെടിക്കെട്ട് നടത്താന്‍ പൊലീസ് എന്തിന് ഒത്താശ ചെയ്തു?, ഇക്കാര്യത്തില്‍ പൊലീസ് കമീഷണര്‍ എന്തിന് പ്രത്യേക യോഗം വിളിച്ചു?, വെടിക്കെട്ട് നടത്തിപ്പ് തടയാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് നളിനി നെറ്റോ ഡിജിപിക്ക് കത്ത് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here