പാല്‍ വില കൂടാന്‍ സാധ്യത; എത്ര രൂപ കൂട്ടണമെന്നു സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില വര്‍ധിക്കാന്‍ സാധ്യത. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് പറഞ്ഞു. മില്‍മ പാലിനു വില വര്‍ധിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തു.

വരള്‍ച്ചയുടെ ഫലമായി ആഭ്യന്തര തലത്തില്‍ പാലുല്‍പാദനം കുറഞ്ഞതാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കിയത്. കര്‍ണാടകത്തില്‍നിന്നും തമി‍ഴ്നാട്ടില്‍നിന്നും ഉയര്‍ന്ന വിലയ്ക്കാണു പാല്‍ വാങ്ങേണ്ടിവരുന്നത്. കേരളത്തിലെ പാലുല്‍പാദനത്തില്‍ ഒരു ലക്ഷം ലിറ്ററിന്‍റെ കുറവാണുണ്ടായത്. നിലവില്‍ മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് തമി‍ഴ്നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News