തിരുവനന്തപുരം: സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ സല്‍മാന്‍ ടീമിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ കാണാനായി ഇന്നലെ പറവൂര്‍ ചിത്രാഞ്ജലി തിയേറ്ററില്‍ എത്തിയവര്‍ക്ക് തീയേറ്റര്‍ ഉടമ നല്‍കിയത് ഉഗ്രന്‍പണി. ദുല്‍ഖര്‍ സല്‍മാന്റെ മാസ് എന്‍ട്രിയും ഹിറ്റായി മുന്നേറുന്ന പാട്ടുകളും കാണാനായി തിയേറ്റര്‍ ഡിക്യു ഫാന്‍സുകാരാല്‍ നിറഞ്ഞിരുന്നു. എന്നാല്‍ സിനിമ ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞു. ദുല്‍ഖറിന്റെ വരവോ, പാട്ടുകളോ ഒന്നും കണ്ടില്ല. ഒരു വാട്‌സ് ആപ്പ് സുഹൃത്തിനെ ഉദ്ധരിച്ച്, തിയേറ്ററില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സംവിധായകന്‍ സജിന്‍ ബാബുവാണ് പറയുന്നത്.
സജിന്‍ ബാബു പറയുന്നത്:
ദേശീയഗാനത്തിന്റെ പവര്‍ എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ലെങ്കിലും വടക്കന്‍ പറവൂരിലെ ചിത്രാഞ്ജലി സിനിമ തിയറ്ററിന്റെ മാനേജര്‍ക്ക് ഇന്ന് മനസ്സിലായി കാണണം.
ഇന്ന് ജോമോന്റെ സുവിശേഷങ്ങള്‍ 1st ഷോ തന്നെ കാണാന്‍ നിറയെ DQ ഫാന്‍സ് ആയിരുന്നു തിയറ്ററില്‍.1st show കൃത്യസമയത്ത് തന്നെ തുടങ്ങി. DQന്റെ കിടിലം എന്‍ട്രി പ്രതീക്ഷിച്ചിരുന്ന ഫാന്‍സിന് അത് ഫീല്‍ ചെയ്തില്ലെങ്കിലും കൈയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കക്ഷണങ്ങളും പൂക്കളും ആര്‍പ്പ് വിളികളോടെ സ്‌ക്രീനിലേക്കെറിഞ്ഞ് അവരാഘോഷിച്ചു…പടം പുരോഗമിക്കുന്തോറും എല്ലാവര്‍ക്കും ഒരു പന്തികേട് ഫീല്‍ ചെയ്തു തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ സിനിമയും കഴിഞ്ഞ് സ്‌ക്രീനില്‍ നന്ദിയും എഴുതി കാട്ടി. പടം കണ്ടവരൊക്കെ ഇതെന്ത് പടം എന്നാലോചിച്ച് തിയറ്ററില്‍ ഇരിക്കുമ്പോ കുറച്ച് ഫാന്‍സുകാര്‍ക്ക് സംശയം പടത്തിന്റെ പേരും, മറ്റ് വിവരങ്ങളൊന്നുമെഴുതി കാണിച്ചതുമില്ല, ഹിറ്റായ പാട്ടുകളും കാണിക്കാതെ പടം തീര്‍ന്നതെങ്ങിനെയാണ് ??
2nd part തെറ്റി ആദ്യം ഇട്ടതാണ്ണെന്ന് മിക്കവര്‍ക്കും മനസ്സിലായത് അപ്പോഴാണ്. കുറേ പേര്‍ വേഗം മാനേജറുടെ ക്യാബിനിലേക്ക് ഓടി ചെന്നപ്പോള്‍ മാനേജരുടെ ക്യാബിന്‍ പുറത്ത്ന്ന് ലോക്ക് ചെയ്‌തേക്കുന്നു. വേഗം പ്രൊജക്ടര്‍ ഓപ്പറേറ്ററുടെ റൂമില്‍ ചെന്നപ്പോ ഓപ്പറേറ്ററുടെ മുഖത്ത് ചോരമയമില്ല. പേടിച്ച് വിളറിയിരിക്കുന്നു അയാളുടെ മുഖം. സംഭവം തെറ്റ് പറ്റിപോയെന്ന് തിയറ്ററുകാര്‍ക്കും മനസ്സിലായിട്ടുണ്ടായിരുന്നു . വന്നവരോട് അവര് ക്ഷമ പറഞ്ഞു, 1st part ഇപ്പോ തന്നെ ഇടാമെന്ന് വേഗം തീരുമാനിച്ചു.
അപ്പോഴേക്കും തിയറ്റര്‍ മൊത്തം ബഹളമായി…തെറിപാട്ടും ഒച്ചപ്പാടും ആയി റൂ ഫാന്‍സും കാണികളും … തിയറ്ററിനകത്ത് കാര്യങ്ങള്‍ മൊത്തം കൈവിട്ടു പോകുന്നപോലെ വല്ലാത്തൊരു അന്തരീക്ഷമായി.
പെട്ടെന്ന് ആരുടേയോ ബുദ്ധി അനുസരിച്ച് തിയറ്ററില്‍ ദേശീയഗാനം പ്ലേ ചെയ്തു. തകര്‍ത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും പെട്ടെന്ന് നിന്ന പോലൊരു അന്തരീക്ഷം ആയി തിയറ്ററില്‍. സകല കാണികളും നിശബ്ധരായി എഴുന്നേറ്റ് നിന്നു. അതിന്റെ തൊട്ടു പുറകെ ഒട്ടും സമയം കളയാതെ പടവും തുടങ്ങി. അത്ര നേരം ബഹളമായിരുന്ന കാണികള്‍ പെട്ടെന്ന് തന്നെ പടം ആസ്വാദിച്ചും തുടങ്ങി. !!
സിനിമ തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതു കൊണ്ട് ഇങ്ങനേയും ഒരു ഗുണം കൂടി ഉണ്ടാകുമെന്ന് ആ തിയറ്റര്‍ മാനേജര്‍ സ്വപ്നത്തില്‍ പോലും കരുതീട്ടുണ്ടാവില്ല…..
( കടപ്പാട്: പേരറിയാത്ത വാട്‌സ് ആപ്പ് സുഹൃത്തിന്)
Get real time update about this post categories directly on your device, subscribe now.