നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍; നഗരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഫെബ്രുവരി ഏഴിന് ദേശീയ ബാങ്കു പണിമുടക്ക്

ദില്ലി: രാജ്യത്തെ നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നഗരപ്രദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയോടാണ് പട്ടേല്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ബിഐയെ പ്രതിനിധീകരിച്ച് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറുമാണ് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായത്.

ബുധനാഴ്ച ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്റിന്റെ ധനകാര്യസമിതിക്ക് മുമ്പാകെയും ഹാജരായിരുന്നു. എന്നാല്‍ റദ്ദാക്കിയ നോട്ടുകളില്‍ എത്ര തിരിച്ചെത്തിയെന്നും ബാങ്കുകള്‍ എന്ന് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നും കഴിഞ്ഞ ദിവസം പിഎസിക്ക് മുന്നില്‍ ഹാജരായ പട്ടേല്‍ വ്യക്തമാക്കിയിരുന്നില്ല. എം. വീരപ്പമൊയ്‌ലിയാണ് സമിതിയുടെ അധ്യക്ഷന്‍.

അതേസമയം, ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നോട്ടുനിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News