താന്‍ എന്തിന് ക്രിസ്തു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതെന്ന് വിശദീകരിച്ച് നടി മീനു മുനീര്‍. ഉത്തരം കിട്ടാത്ത തന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ലഭിച്ചത് ഖുറാനില്‍ നിന്നാണെന്ന് മീനു പറയുന്നു.
ബൈബിളിലെ പല വചനങ്ങളും തന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ വൈദികന്മാരുമായും പങ്കുവച്ചു. എന്നാല്‍ സംശയം തീര്‍ക്കാന്‍ ആര്‍ക്കും സാധിച്ചില്ലെന്നും മീനു ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു. ഇതിനിടയിലാണ് റംസാന്‍ നോമ്പ് എത്തിയത്. അത് എടുക്കണമെന്ന ആഗ്രഹം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചപ്പോള്‍, നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരുപാട് പുസ്തകങ്ങളും പലരും അയച്ചു തന്നു. ചിലര്‍ ഖുറാനും അയച്ചു തന്നു. അങ്ങനെയാണ് താന്‍ ഖുറാന്‍ വായിക്കാന്‍ തുടങ്ങിയതെന്നും തന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അതിലുണ്ടായിരുന്നെന്നും മീനു പറയുന്നു.
ടാ തടിയാ, കലണ്ടര്‍, പ്രമുഖന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മീനു മുനീര്‍. മീനുവിന്റെ ഭര്‍ത്താവും ഇസ്ലം മതവിശ്വാസിയാണ്.
Get real time update about this post categories directly on your device, subscribe now.