ജോമോന്റെ എന്‍ട്രി സീന്‍ അടക്കം നിരവധി രംഗങ്ങള്‍ ഫേസ്ബുക്കില്‍; ദൃശ്യങ്ങള്‍ പകര്‍ത്തിയത് തിയേറ്ററില്‍ നിന്ന്

കഴിഞ്ഞദിവസം റിലീസ് ചെയ്ത സത്യന്‍ അന്തിക്കാട്- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളുടെ നിര്‍ണായക രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ അടക്കമുള്ളവയാണ് യുട്യൂബിലും ഫേസ്ബുക്കിലുമായി പ്രചരിക്കുന്നത്. അഞ്ചു മിനിറ്റ് മുതല്‍ 13 മിനിറ്റ് വരെയുള്ള രംഗങ്ങളാണ് പുറത്തായത്.

തിയേറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ രംഗങ്ങളാണിതെന്ന് വ്യക്തമാണ്. മെയ്ഡ് വിത്ത് കൈന്‍ മാസ്റ്റര്‍ എന്ന വാട്ടര്‍ മാര്‍ക്കും ഒരു വീഡിയോയില്‍ കാണാം. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോകള്‍ ഒരു മണിക്കൂറിനുള്ളില്‍ കണ്ടത്.

ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ഖര്‍ എത്തുന്നത്. മുകേഷ് ദുല്‍ഖറിന്റെ അച്ഛന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഉത്തരവാദിത്ത ബോധവുമില്ലാതെ നടന്ന ഒരു യുവാവിന് പെട്ടെന്നു ഒരു ദിവസം തിരിച്ചറിവുണ്ടാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. പ്രേമത്തിലൂടെ തിളങ്ങിയ അനുപമ പരമേശ്വരനും കാക്കമുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷുമാണ് നായികമാര്‍. ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും താരങ്ങളായെത്തുന്നു. ഇതാദ്യമായാണ് ദുല്‍ഖര്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News