ബിസിസിഐ ഭരണ സമിതിയിലേക്ക് 9 പേരുകള്‍; നിര്‍ദ്ദേശ പട്ടിക അമികസ് ക്യൂറി സുപ്രീംകോടതിക്ക് കൈമാറി; പേരുവിവരം പുറത്തുവിടരുതെന്ന് സുപ്രീംകോടതി

ദില്ലി : ബിസിസിഐ ഭരണ സമിതിയിലേക്ക് പരിഗണിക്കുന്നവരുടെ പട്ടിക അമികസ് ക്യൂറി സുപ്രീംകോടതിക്ക് കൈമാറി. ഒന്‍പത് പേരുകള്‍ ആണ് ഭരണ സമിതീിയിലേക്ക് അമികസ് ക്യൂറി നിര്‍ദ്ദേശിച്ചത്. കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ചിനാണ് പട്ടിക കൈമാറിയത്. 70 വയസിന് മുകളില്‍ ഉള്ളവരും അധ്യക്ഷ സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ പട്ടികയില്‍ ഉള്ളവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി അമികസ് ക്യൂറിമാരോട് നിര്‍ദ്ദേശിച്ചു. ഒന്‍പത് പേരുകള്‍ ഒന്നിച്ച് പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിരിച്ചുവിട്ട നടപടി തിരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിരിച്ചുവിട്ട ജൂലൈ 18ലെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here