കുടുംബകാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു; ഭാര്യയെ കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

പൂനെ: സോഷ്യല്‍ മീഡിയയിലൂടെ കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നെന്നാരോപിച്ച് ടെക്കി ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തു. സ്വകാര്യ ഐടി കമ്പനി ജീവനക്കാരനായ രാകേഷ് ഗാങൂര്‍ഡേ (34) ആണ് ഭാര്യ സോനാലി (28)യെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം തൂങ്ങിമരിച്ചത്.

കുടുംബജീവിതത്തിലെ പല കാര്യങ്ങളും സോനാലി ഫേസ്ബുക്കിലൂടെ കൂട്ടുക്കാരുമായി പങ്കുവച്ചിരുന്നെന്നും ഇതില്‍ പ്രകോപിതനായാണ് താന്‍ ഭാര്യയെ കൊന്നതെന്ന് യുവാവ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സോനാലിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലിസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സോനാലിയുടെ മൃതദേഹം കിടക്കയിലും രാകേഷ് കയറില്‍ തൂങ്ങിയ നിലയിലുമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ടിയില്‍ ശ്വാസം മുട്ടിച്ചാണ് സോനാലിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുട്ടികളില്ല. ഇതിന്റെ വിഷമവും രാകേഷിനുണ്ടായിരുന്നെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

എംബിഎ ബിരുദധാരിയാണ് രാകേഷ്. കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് സോനാലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News