ഫഹദിന്റെ സ്വെറ്ററില്‍ നസ്രിയ; ചിത്രം വൈറല്‍

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും നസ്രിയ ഫഹദ് സോഷ്യല്‍മീഡിയയില്‍ തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്ത നസ്രിയ ഇപ്പോഴും സജീവമാണ്. ഇപ്പോഴിത, പുതിയൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് പ്രിയതാരം.

ഫഹദ് ഫാസിലിന്റെ കറുത്ത സ്വെറ്ററിട്ട്, ക്യൂട്ട് ലുക്കിലാണ് നസ്രിയയുടെ പുതിയ ചിത്രം. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഫോട്ടോ 35k ലൈക്ക് നേടി. ഫോട്ടോയ്ക്ക് കീഴില്‍ വരുന്ന കമന്റുകളും രസകരമാണ്. ‘സ്വന്തമായി ഒരെണ്ണം വാങ്ങിത്തരാന്‍ കെല്‍പ്പുള്ള ആളാണല്ലോ ഫഹദ്. പിന്നെ എന്നാത്തിനാ അതെടുത്തു ഇടുന്നെ…’എന്ന് ഒരാള്‍ ചോദിക്കുന്നു. നസ്രിയയുടെ തിരിച്ചുവരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് മറ്റു ചിലര്‍ കമന്റ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News