‘മോദി അടവുകളുടെ ആശാന്‍; ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് ഗാന്ധിയെ പോലെയാകാനാവില്ല’: ആഞ്ഞടിച്ച് വീണ്ടും വിഎസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് മഹാത്മാ ഗാന്ധിയെ പോലെയാകാനാവില്ലെന്ന് വിഎസ് പറഞ്ഞു. അടവുകളുടെ ആശാനാണ് മോദി. ചര്‍ക്കയില്‍ നൂല്‍ നൂക്കുന്നതുകൊണ്ട് മോദി ഗാന്ധിയാകില്ലെന്നും വിഎസ് പറഞ്ഞു.

ചെപ്പടി വിദ്യ കാണിച്ച് പണ്ട് അദ്വാനിയുടെ കാല് വാരി താഴെയിട്ടയാളാണ് മോദിയെന്നും മോദിയുടെ ചെപ്പടിവിദ്യകള്‍ ജനങ്ങള്‍ക്ക് മനസിലായിത്തുടങ്ങിയെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News