ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമം; ഇത് ഗുജറാത്തല്ല, തമിഴ്‌നാടാണെന്ന് തമിഴ് മക്കളുടെ മറുപടി; ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമിക്കരുത്

ചെന്നൈ: ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി. ദേശീയ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എച്ച് രാജയുടെ ശ്രമം. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന വിഘ്‌നേഷ് വാസുദേവന്‍ എന്ന വിദ്യാര്‍ഥിയെ മുസ്ലിംങ്ങള്‍ ക്രൂരമായി തല്ലിച്ചതച്ചു എന്നാണ് രാജയുടെ ട്വീറ്റ്.

എന്നാല്‍, രാജയുടെ പ്രസ്താവന തെറ്റാണെന്നും തമിഴ്‌നാട്ടിലെ ഒരു സ്ഥലത്തും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള എച്ച് രാജയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ജനങ്ങളെ വേര്‍തിരിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും തങ്ങള്‍, തമിഴ്മക്കള്‍ ഒറ്റക്കെട്ടാണെന്നും മറുപടി നല്‍കുന്നു. ഇത് ഗുജറാത്തല്ല, തമിഴ്‌നാടാണെന്നും ബിജെപി അത് ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും ചിലര്‍ പറയുന്നു.

വിവാദ പ്രസ്താവന രാജ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ അതിനുള്ള തെളിവുകള്‍ കാണിക്കണമെന്നും ചിലര്‍ ട്വിറ്ററില്‍ ആവശ്യപ്പെടുന്നു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുസ്ലിംവിഭാഗത്തില്‍പ്പെട്ടവര്‍ ബിരിയാണി വിതരണം ചെയ്യുന്ന ഫോട്ടോ സഹിതമാണ് ചിലര്‍ മറുപടി നല്‍കുന്നത്. സമരത്തില്‍ തങ്ങള്‍ മതം നോക്കാറില്ലെന്നും മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പമാണ് സമരം നയിക്കുന്നതെന്നും മറ്റു ചിലര്‍ ബിജെപിക്ക് മറുപടി നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News