ഇനി ട്രംപ് യുഗം; ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു; വൈസ് പ്രസിഡന്റ് മൈക് പെന്‍സും അധികാരമേറ്റു

വാഷിംഗ്ടണ്‍ : ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ ഐക്യനാടുകളുടെ 45-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാപ്പിറ്റോള്‍ ബില്‍ഡിംഗിലാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിന് ശേഷം പുതിയ അമേരിക്കന്‍ പ്രസിഡന്റ് രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്തു.

വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ആണ് ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റത്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരെ പ്രസിഡന്റ് എന്നാണ് അഭിസംബോധന ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായ ലോക ജനതയോട് ഡൊണള്‍ഡ് ട്രംപ് നന്ദി പറഞ്ഞു.

Donal-Trump-4

അമേരിക്കന്‍ ജനതയുടെ അസുലഭ നിമിഷമാണിത്. ഭാവിയിലേക്ക് നോക്കിയാകും അമേരിക്കയുടെ പ്രവര്‍ത്തനം. ജനങ്ങളുടെ നിമിഷമാണിത്. ജനങ്ങളായിരിക്കും അമേരിക്കയെ മുന്നോട്ട് നയിക്കുക. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ജനങ്ങളിലേക്ക് അധികാരം തിരിച്ചെത്തുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് അമേരിക്കയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. – ട്രംപ് പറഞ്ഞു.

തൊഴിലും സമ്പത്തും ഞങ്ങള്‍ തിരിച്ചുകൊണ്ടുവരും. സുരക്ഷ ഉറപ്പാക്കും. നമ്മുടെ മനസില്‍ വര്‍ണ്ണ വിവേചനമില്ല. ഇസ്ലാമിക ഭീകരവാദം ലോകത്തുനിന്ന് തുടച്ചുനീക്കും. അമേരിക്കയെ ഒന്നാമത്തെ ലോകരാജ്യമാക്കി നിലനിര്‍ത്തും. ശക്തമായ അമേരിക്ക സൃഷ്ടിക്കുകയാണ് ലക്ഷ്യം. – ടംപ് പ്രസംഗത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News