കശുവണ്ടി മുതലാളിമാര്‍ ഒത്തുതീര്‍പ്പിനു തയാറാകണമെന്ന് പി കെ ഗുരുദാസന്‍; കശുവണ്ടി ഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്‍റെ മാര്‍ച്ച്

കൊല്ലം: കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപെട്ട് കാഷ്യുവർക്കേഴ്സ് സെന്റർ സിഐടിയുവിന്റെ നേതൃത്വത്തിൽ കൊല്ലം വിഎൽസി ആസ്ഥാനത്തേക്കു മാർച്ച് നടത്തി. മുഖ്യമന്ത്രി ഈ മാസം 26-ന് വിളിച്ച ചർച്ചയിൽ കശുവണ്ടി മുതലാളിമാർ ഒത്തുതീർപ്പിന് തയാറാകണമെന്ന് പികെ ഗുരുദാസൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നര വർഷമായി അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കാതെ ഇതര സംസ്ഥാനങളിൽ മാത്രം ഫാക്ടറികൾ തുറന്നു പ്രവർത്തിക്കുന്നതു കേരളത്തോടുള്ള അനാഥരവെന്ന് പി കെ ഗുരുദാസൻ കുറ്റപെടുത്തി കെ രവീന്ദ്രനാഥൻ നായരോട് എല്ലാ ആദരവും ഉണ്ടെന്നും എന്നാൽ തൊളിലാളികളെ പട്ടിണിക്കിടുന്നത് ശരിയാണൊ എന്നും പികെ ഗുരുദാസൻ ചോദിച്ചു

തോട്ടണ്ടിക്ക് വിലകൂടുതലാണെന്ന് പറയുന്ന മുതലാളിമാർ അണ്ടിപരിപ്പിന്‍റെ വിലകൂടി വെളിപ്പെടുത്തണമെന്നും മുന്തിയ ഇനം പരിപ്പിന് 1200 രൂപ വില ലഭിക്കുമ്പോഴാണ് പ്രതിസന്ധിയാണെന്ന മുതലാളിമാരുടെ വിലാപമെന്നും സിഐടിയു നേതാക്കൾ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here