നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ അടക്കം എട്ടുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം; അഡോള്‍ഫസ് ലോറന്‍സ് ഒന്നാംപ്രതി; ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതി

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പിച്ചു. മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഉദ്യോഗസ്ഥന്‍ അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാം പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം. ഉതുപ്പ് വര്‍ഗീസാണ് രണ്ടാം പ്രതി.

ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വര്‍ഗീസ്, സുരേഷ് ബാബു, അബ്ദുള്‍ നസീര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സര്‍ക്കാര്‍ നിശ്ചയിച്ച എമിഗ്രേഷന്‍ ഫീസിന്റെ പതിന്മടങ്ങ് ഈടാക്കി നഴ്‌സിംഗ് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചുവെന്നതാണ് കേസ്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റില്‍ 230 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നഴ്‌സുമാരില്‍ നിന്നും 19500 രൂപ വാങ്ങുന്നതിനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 20 ലക്ഷത്തോളം രൂപയാണ് ഏജന്‍സി വാങ്ങിയത്. തട്ടിപ്പ് തടയേണ്ട പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തുകയും ലക്ഷങ്ങള്‍ കൈപ്പറ്റുകയും ചെയ്തതായാണ് സിബിഐയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News