ജല്ലിക്കട്ട് സമരത്തെ വര്‍ഗീയമാക്കാന്‍ സംഘികളുടെ തരംതാണ തട്ടിപ്പ്; ബിജെപി ദേശീയ നേതാവിന്‍റെ ശ്രമത്തെ ഒറ്റക്കെട്ടായി തിരിച്ചടിച്ചു തമി‍ഴ്മക്കള്‍

ചെന്നൈ: തമി‍ഴ് ജനതയാകെ പ്രക്ഷോഭത്തിലായിരിക്കേ അതു മുതലെടുത്തു വര്‍ഗീയവല്‍കരിക്കാന്‍ സംഘപരിവാര്‍ ശ്രമം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ ശ്രമം തമി‍ഴ് ജനത തള്ളിക്കളഞ്ഞു. ജല്ലിക്കട്ട് പ്രക്ഷോഭം വിഘ്നേഷ് വാസുദേവന്‍ എന്ന വിദ്യാര്‍ഥിയെ മുസ്ലിംകള്‍ ക്രൂരമായി തല്ലിച്ചതച്ചെന്നായിരുന്നു രാജയുടെ ട്രീറ്റ്.

വ്യാജവാര്‍ത്തയാണ് രാജ പ്രചരിപ്പിച്ചത്. ഇതു തിരിച്ചറിഞ്ഞ തമി‍ഴ് ജനത ശക്തമായ മറുപടിയാണു രാജയ്ക്കു നല്‍കിയത്. തമി‍ഴ്നാട്ടിലെങ്ങും ജല്ലിക്കട്ട് നടത്തണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടക്കുകയാണ്. ഇന്നലെ മറീനയില്‍ നടന്ന പ്രതിഷേധത്തില്‍ പത്തുലക്ഷത്തിലേറെ പേര്‍ പങ്കെടുത്തതായാണു കണക്ക്.

ജല്ലിക്കട്ട് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നര്‍ രാജ്യവിരുദ്ധ താല്‍പര്യമുള്ളവരാണെന്നും രാജ പറഞ്ഞു. അതിനും തമി‍ഴ്മക്കള്‍ ചുട്ടമറുപടിയാണു നല്‍കുന്നത്. ഗുജറാത്തല്ല, തമി‍ഴ്നാടാണെന്നും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നുമായിരുന്നു തമി‍ഴ്നാട്ടുകാര്‍ രാജയ്ക്കു നല്‍കിയ മറുപടി. രജനീകാന്തിന്‍റെ ചിത്രം പ്രക്ഷോഭത്തിന് ഉപയോഗിക്കരുതെന്നും രാജ ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here