ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് അഫ്ഗാനിസ്താന്‍കാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെക്കന്‍ ദില്ലിയിലെ പബ്ബില്‍വച്ചു പരിചയപ്പെട്ടയാളും സുഹൃത്തുമാണു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
ജനുവരി പന്ത്രണ്ടിന് ഗ്രീന്‍ പാര്‍ക്കിനു സമീപത്തെവീട്ടില്‍ വച്ചായിരുന്നു സംഭവം. പബ്ബില്‍ വച്ചു പരിചയപ്പെട്ട ശേഷം സലീം എന്ന ത്വാബ് അഹമ്മദ് പെണ്‍കുട്ടിയെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചു വീട്ടിലെത്തിയ പെണ്‍കുട്ടിയെ സലീമും സുഹൃത്തായ സുലൈമാന്‍ അഹമ്ദിയും ചേര്‍ന്നു ബലാത്സംഗംചെയ്യുകയായിരുന്നു.
പെണ്‍കുട്ടി കൂട്ടുകാരിക്കൊപ്പമാണ് പബ്ബില്‍ പോയത്. ഇവിടെവച്ചാണ് സലീമിനെ പരിചയപ്പെട്ടത്. ജെഎന്‍യുവിലെ ബിരുദവിദ്യാര്‍ഥിനിയാണ് അക്രമത്തിന് ഇരയായത്. കൂട്ടുകാരിക്കൊപ്പമാണ് പെണ്‍കുട്ടി സലീമിന്‍റെ വീട്ടിലെത്തിയത്. ഇവിടെ വീടിന്‍റെ ടെറസില്‍ പാര്‍ട്ടി നടന്നിരുന്നു.
പാര്‍ട്ടിക്കുശേഷം കൂട്ടുകാരി ജെഎന്‍യുവിലേക്കു മടങ്ങിപ്പോവുകയും പെണ്‍കുട്ടി അവിടെത്തങ്ങുകയുമായിരുന്നു. പെണ്‍കുട്ടിയെ മയക്കിക്കിടത്തി സലീമും സുലൈമാനും ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണു പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here