രഘുറാം രാജന്‍ നിര്‍ദേശിച്ചത് 5000, 10000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍; വിദഗ്ധന്‍റെ ഉപദേശം തള്ളി മോദി രണ്ടായിരം പുറത്തിറക്കി

ദില്ലി: രാജ്യത്തു കള്ളപ്പണം തടയാന്‍ നരേന്ദ്ര മോദി സ്വീകരിച്ച നടപടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചതിനു കടകവിരുദ്ധം. അയ്യായിരത്തിന്‍റെയും പതിനായിരത്തിന്‍റെയും നോട്ടുകള്‍ പുറത്തിറക്കണമെന്നായിരുന്നു രാജന്‍റെ നിര്‍ദേശം. എന്നല്‍ അഞ്ഞൂറും ആയിരവും പിന്‍വലിച്ച മോദി പുറത്തിറക്കിയതാകട്ടെ രണ്ടായിരത്തിന്‍റെ നോട്ടും.

റിസര്‍വ് ബാങ്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. 2014 ഒക്ടോബറിലാണ് അയ്യായിരത്തിന്‍റെയും പതിനായിരത്തിന്‍റെയും നോട്ടുകള്‍ പുറത്തിറക്കാന്‍ രാജന്‍ ശിപാര്‍ശ നല്‍കിയത്. എന്നാല്‍ പതിനെട്ടു മാസങ്ങള്‍ക്കു ശേഷം ക‍ഴിഞ്ഞ ഒക്ടോബറില്‍ രണ്ടായിരത്തിന്‍റെ നോട്ടു പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നിര്‍ദേശിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here