തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാന്‍ ജല്ലിക്കെട്ടെങ്കിലുമുണ്ട്, നമുക്കോ? പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും: പ്രക്ഷോഭത്തെ പിന്തുണച്ച് ജോയ് മാത്യു

കോഴിക്കോട്: ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്’ എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുന്നത്.

ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ:

തമിഴനു ജല്ലിക്കെട്ട്
മലയാളിക്ക് ഇല്ലിക്കെട്ട്

ജനവികാരം എന്നാല്‍ ഇതാണു
ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുതലെടുക്കാന്‍ കഴിയാത്ത തമിഴന്റെ
അത്മവീര്യം അതാണു ജല്ലിക്കെട്ട്
തങ്ങളുടെ സാംസ്‌കാരികത്തനിമയെ നെഞ്ചോട് ചേര്‍ക്കുന്ന ദ്രാവിഡപ്പെരുമയാണത്
അകലെ നിന്നും നോക്കുന്നവര്‍ക്ക് പോഴത്തമായി തോന്നാം എന്നാല്‍
തങ്ങളുടെ സാംസ്ജാരികപാരബര്യത്തെ അവരില്‍ നിന്നും പറിച്ചുമാറ്റുബോള്‍ ഒരുനാട് മുഴുവന്‍ ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്നു
അപ്പോള്‍ ഏത് ഭരണകൂടവും
നിയമങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാവും
ഇത്തരം ജനമുന്നേറ്റങ്ങളൂടെ പേരാണു
ജല്ലിക്കെട്ട്
കഷ്ടകാലത്തിനു നമ്മള്‍ മലയാളിക്ക് ‘ഇതാ
നമ്മുടെ സാംസ്‌കാരികത്തനിമ ‘എന്നു പറയാനും ഒറ്റക്കെട്ടായി നില്‍ക്കാനും എന്നാണു കഴിയുക?
തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാന്‍
ജല്ലിക്കെട്ടെങ്കിലുമുണ്ട്
നമുക്കോ ,പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News