അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്; പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ എഎപിയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ്; കമ്മിഷന്റെ നടപടി തെറ്റെന്ന് കെജ്‌രിവാള്‍

ദില്ലി : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ എഎപിയെ സസ്‌പെന്‍ഡ് ചെയ്യും. എഎപിയുടെ അംഗീകാരം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കെജ്‌രിവാളിന് മുന്നറിയിപ്പ് നല്‍കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈക്കൂലി നല്‍കുന്നതിനെ പിന്തുണച്ച് സംസാരിച്ചുവെന്നതാണ് കെജ്‌രിവാളിനെതിരായ കുറ്റം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി തെറ്റാണ്. കമ്മിഷന്റെ താക്കീതിനെതിരെ കോടതിയെ സമീപിക്കും. കമ്മിഷന്റെ നടപടി തെറ്റാണെന്നും കെജ്‌രിവാള്‍ തുറന്നടിച്ചു.

കീഴ്‌ക്കോടതി തനിക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. കമ്മിഷന്‍ നടപടിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനുവരി എട്ടിന് ഗോവയില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് കെജ്‌രിവാള്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here