ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളംതെറ്റി 32 മരണം; അപകടം ആന്ധ്രാ പ്രദേശില്‍; നിരവധി പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യത

ഹൈദരാബാദ്: ജഗ്ദല്‍പുര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് ആന്ധ്രാപ്രദേശില്‍ പാളംതെറ്റി. അപകടത്തില്‍ 23 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ച വിവരങ്ങള്‍. 115ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം. തീവണ്ടിയുടെ ഏഴു കോച്ചുകളും എഞ്ചിനുമാണ് പാളംതെറ്റിയത്. അപകടത്തില്‍പ്പെട്ട് മറിഞ്ഞ കോച്ചുകളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ഒഡീഷയിലെ രായഗഡയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ കനേരു സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here