ലോ അക്കാദമിയെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലക്ഷ്മി നായര്‍; ഇന്റോണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായി; വാര്‍ത്ത സമ്മേളനത്തിനിടെ എബിവിപി പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍. ഇന്റോണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായാണെന്നും വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ കുട്ടികളെ ചട്ടുകമാക്കുന്നെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. കുട്ടികളെ അസഭ്യം പറയുക തന്റെ രീതിയല്ലെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

കോളേജിനെതിരെ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണ്. ക്ലാസുകള്‍ക്ക് ശേഷം രാത്രി എട്ട് മണിവരെ വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കളിക്കാന്‍ വിശാലമായ മൈതാനമുണ്ട്. ഇലക്ഷന്‍ ക്യാമ്പയിന് പോകുന്നവര്‍ക്ക് വരെ ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പലാണ് താനെന്നും ലക്ഷ്മി നായര്‍ വിശദീകരിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധവുമായി എത്തിയ രണ്ടു എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വേദിക്ക് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ചു. വാര്‍ത്താ സമ്മേളനം തുടരുന്നു.

വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവര്‍ത്തകര്‍

വാര്‍ത്ത സമ്മേളനത്തിനിടെ പ്രതിഷേധവുമായി എത്തിയ എബിവിപി പ്രവര്‍ത്തകര്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here