യുപിയില്‍ എസ്പി- കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് സമാജ്‌വാദി പാര്‍ട്ടി; തീരുമാനം ഉന്നത നേതാക്കളുടെ ഇടപെടലില്‍; പ്രകടനപത്രിക പുറത്തിറക്കി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് എസ്പി സമ്മതിച്ചു.

110 സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇതിന് സമാജ്‌വാദി പാര്‍ട്ടി ആദ്യം വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ ഇടപെട്ടാണ് സഖ്യത്തിന് വഴിയൊരുക്കിയത്. തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മത്സരിക്കും.

ഇതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പ്രകടനപത്രിക പുറത്തിറക്കി. ചടങ്ങില്‍ മുലായം സിംഗ് യാദവ് പങ്കെടുത്തില്ല. ഉന്നത നേതാക്കള്‍ ഇടപെട്ട ചര്‍ച്ചയിലാണ് സഖ്യത്തെ കുറിച്ച തീരുമാനമായതെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News