സലാലയില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സലാല: സലാലയില്‍ രണ്ടു മൂവാറ്റുപുഴ സ്വദേശികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിസിറ്റിംങ് വിസയില്‍ സലാലയിലെത്തിയ മുഹമ്മദ്, നജീബ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരാളെ ദാരീസിലെ താമസ സ്ഥലത്തും മറ്റൊരാളെ തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയില്‍ കണ്ടത്.

സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ മലയാളിയുമായി ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും ഇവിടെ എത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here