കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിന് ക്രിക്കറ്റ് താരം അരാഫത്ത് സണ്ണി അറസ്റ്റില്‍; കാമുകിയുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തത് മറ്റൊരു പെണ്‍സുഹൃത്തിന്

ധാക്ക: കാമുകിയുടെ നഗ്നചിത്രങ്ങള്‍ അടക്കം രഹസ്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ്താരം അരാഫത്ത് സണ്ണി അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ മറ്റൊരു കൂട്ടുകാരിക്കാണ് അരാഫത്ത് സണ്ണി കാമുകിയുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തത്. ഇന്നു രാവിലെ ഒമ്പതോടെ അമീന്‍ ബസാറില്‍നിന്നാണ് അരാഫത്ത് സണ്ണിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. ഇന്‍റര്‍നെറ്റിലൂടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് അരാഫത്തിന്‍റെ പേരില്‍ ചുമത്തിയിരിക്കുന്നത്.

കാമുകിയുടെ പേരില്‍ ഫേസ് ബുക്ക് അക്കൗണ്ട തുറന്ന് അതിലൂടെ തങ്ങള്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെയും കാമുകിയുടെ തനിച്ചുള്ള സ്വകാര്യ ചിത്രങ്ങളും അരാഫത്ത് പോസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയാല്‍ അരാഫത്തിനു കുറഞ്ഞത് പതിനാലു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. ഒന്നേകാല്‍ ലക്ഷം ഡോളര്‍ പി‍ഴയും ഒടുക്കേണ്ടിവരും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് അടുത്തകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ബംഗ്ലാദേശി ക്രിക്കറ്റ് താരമാണ് അരാഫത്ത്. റൂബെല്‍ ഹുസൈന്‍, ശഹാദത്ത് ഹുസൈന്‍ എന്നിവരാണു മറ്റുള്ളവര്‍. 2015-ല്‍ പ്രതിശ്രുത വധുവിനെ ബലാത്സംഗം ചെയ്ത കേസിലാണ് റൂബെലിനെ അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാരിയായിരുന്ന പതിനൊന്നുവയസുകാരിയെ ഉപദ്രവിച്ച കേസിലാണ് ശഹാദത്തിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here