കൊല്‍ക്കത്ത ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നു ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അമ്പതോവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.

ജേസണ്‍ റോയി (55), ബെന്‍ സ്റ്റോക്സ് (57), ജോണ്‍ ബയര്‍സ്റ്റോ (56) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് 321 റണ്‍സെടുത്തത്. ഇംഗ്ലണ്ടിന് ജേസണ്‍ റോയിയും സാം ബില്ലിംഗ്സും മികച്ച തുടക്കമാണു നല്‍കിയത്. ഇരുവരും ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 110 റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി ഹാര്‍ദിഖ് പാണ്ഡ്യ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് നേടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here