കണ്ണൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആരോപണ വിധേയരായ വിധികര്‍ത്താക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മൂന്ന് പേരെ പ്രതികളാക്കിയാണ് വിജിലന്‍സിന്റെ എഫ്‌ഐആര്‍. എച്എസ് വിഭാഗം കുച്ചിപ്പുടി വിഭാഗം വിധികര്‍ത്താക്കള്‍ക്കെതിരെയാണ് കേസെടുത്ത്.
പ്രതികളില്‍ രണ്ട് വിധികര്‍ത്താക്കളും ഒരു നൃത്താധ്യാപകനും ഉള്‍പ്പെടുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൃത്താധ്യാപകന്‍ അന്‍ഷാദ് അസീസ് വിധികര്‍ത്താക്കളെ സ്വാധീനിച്ചു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങിയത്.
ത്വരിതാന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണൂര്‍ ഡിവൈഎസ്പി എവി പ്രദീപിന്റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെവി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here