മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണള്‍ഡ് ട്രംപ്; പ്രസിഡന്റിനെ ചൊടിപ്പിച്ചത് സത്യപ്രതിജ്ഞ കാണാനെത്തിയവരുടെ കണക്ക്

വാഷിംഗ്ടണ്‍ : മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബരാക് ഒബാമയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയതിന്റെ പകുതി പേരാണ് തന്നെ കാണാനെത്തിയത് എന്ന റിപ്പോര്‍ട്ടാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍ പതിനൊന്നര ലക്ഷത്തോളം പേര്‍ എത്തിയെന്നാണ് ട്രംപിന്റെ അവകാശവാദം.

ബരാക് ഒബാമ 2009ല്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്ന അവസരത്തില്‍ 18 ലക്ഷത്തോളം പേരാണ് കാപ്പിറ്റോള്‍ ബില്‍ഡിംഗ്‌സില്‍ എത്തിയത്. ഇതുമായി താരതമ്യം ചെയ്താണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ പകുതി ആളുകള്‍ പോലും എത്തിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഒപ്പം ഏറ്റവും കുറഞ്ഞ ജനപ്രീതിയോടെ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ട്രംപെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് സത്യപ്രതിജ്ഞയുടെയും ചിത്രങ്ങള്‍ വച്ചാണ് മാധ്യമങ്ങള്‍ താരതമ്യം ചെയ്തത്. ഡൊണള്‍ഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധമാണ് വന്‍ നഗരങ്ങളിലെല്ലാം ഉയര്‍ന്നത്. സത്യപ്രതിജ്ഞാ സമയത്ത് ലക്ഷക്കണക്കിന് പേര്‍ തെരുവുകളിലേക്കിറങ്ങി. ഇതും ട്രംപിനെ ചൊടിപ്പിച്ചു. വാര്‍ത്തകള്‍ തള്ളിയ ട്രംപിന് പിന്നാലെ മാധ്യമ സെക്രട്ടറിയും വിമര്‍ശനമുര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News