ദുബായിലെ പൊലീസിന് ഒരു അബദ്ധം പറ്റിയിട്ടുണ്ട്; അറസ്റ്റിലായത് നടന്‍ അശോകനും; കാരണമായത് മയക്കുമരുന്നുപയോഗിക്കുമെന്ന സംശയം

മലയാളികളുടെ പ്രിയനടന്‍ അശോകനെ ഒരിക്കല്‍ ദുബായ് പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. കുറ്റം ചില്ലറയൊന്നുമായിരുന്നില്ല, മയക്കുമരുന്നുപയോഗമായിരുന്നു അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അശോകന്‍ ഈ സംഭവം ഓര്‍ത്തെടുക്കുന്നത്.

അശോകന്‍ മയക്കുമരുന്നുപയോഗിക്കുന്ന ചിത്രങ്ങളും അറസ്റ്റിന് ബലം പകരാന്‍ പൊലീസിന്‍റെ കൈയിലുണ്ടായിരുന്നു. പദ്മരാജന്‍ സംവിധാനം ചെയ്ത സീസണ്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ക‍ഴിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. ദുബായ് നഗരത്തില്‍ ഉല്ലാസസന്ദര്‍ശനങ്ങള്‍ നടത്തിയ ശേഷം ഷാര്‍ജയിലേക്കു പോകേണ്ടിയിരുന്ന അശോകന്‍ ഹോട്ടലിലെത്തിയപ്പോ‍ഴാണ് അറസ്റ്റുണ്ടായത്.

അശോകന്‍ മയക്കുമരുന്നുപയോഗിക്കുന്നതായുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പൊലീസ് കാത്തിരുന്നിരുന്നത്. മയക്കുമരുന്ന് എവിടെയാണ് ഒളിപ്പിച്ചുവച്ചിരുന്നതെന്നാണ് അശോകനോടു പൊലീസ് ചോദിച്ചത്. ചോദ്യം കേട്ട് അശോകന്‍ അമ്പരന്നു. താന്‍ മയക്കുമരുന്നെന്നല്ല, ഒരു ലഹരിപദാര്‍ഥവും ഉപയോഗിക്കാറില്ലെന്ന് അശോകന്‍ ആണയിട്ടു പറഞ്ഞെങ്കിലും പൊലീസ് വിശ്വസിക്കാന്‍ തയാറായില്ല.

തങ്ങളുടെ കൈയിലുള്ള ചിത്രം ചൂണ്ടിക്കാട്ടി പൊലീസ് അശോകനെ കസ്റ്റഡിയില്‍തന്നെ വച്ചു. അശോകന്‍റെ മുറി മു‍ഴുവന്‍ പോലീസ് പരിശോധിച്ചു. മയക്കു മരുന്ന് കണ്ടെത്താനായില്ല. എന്നിട്ടും അശോകനെ വിട്ടയക്കാതെ സ്റ്റേഷനിലേക്കു പൊലീസ് കൊണ്ടുപോയി.

അശോകന്‍ അഭിനയിച്ച പ്രണാമം സിനിമയിലെ ചിത്രമാണ് ആരോ പൊലീസിന് നല്‍കിയത്. ഇതു കണ്ട് അശോകന്‍ മയക്കുമരുന്നുപയോഗിക്കുന്നതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു പൊലീസിന്‍റെ നടപടി. അശോകന്‍റെ സ്പോണ്‍സറും ഇതിനിടയില്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. അശോകനോട് ദേഷ്യമുള്ള ആരോ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു.

തങ്ങള്‍ക്കു പാളിച്ച പറ്റിയെന്നു വൈകാതെ മനസിലാക്കിയ പൊലീസ് അശോകനെ വിട്ടയയ്ക്കുകയായിരുന്നു. അന്നത്തെ പത്രത്തില്‍ അശോകനു പുരസ്കാരം ലഭിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു. ഇതും താന്‍ ആരാണെന്നു പൊലീസിനെ ബോധ്യപ്പെടുത്താന്‍ അശോകനു തുണയായി. വാര്‍ത്ത കണ്ട് അശോകനെ അഭിനന്ദിക്കാനും പൊലീസ് മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News