ഡിവൈഎഫ്ഐയാണ് കേരളത്തിന് മാതൃക; കലോത്സവത്തിന്‍റെ കൊടിയിറങ്ങും മുമ്പ് വേദികളെല്ലാം വൃത്തിയാക്കി കണ്ണൂരിലെ സഖാക്കള്‍

കണ്ണൂര്‍: കേരളത്തിന് മാതൃകയാകാന്‍ ഡിവൈഎഫ്ഐക്കു മാതൃമേ ക‍ഴിയൂ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ കൊടിയിറങ്ങും മുമ്പു തന്നെ കലോത്സവം നടന്ന വേദികളും പരിസരങ്ങളും മു‍ഴുവന്‍ വൃത്തിയാക്കി കണ്ണൂരിലെ യുവ സഖാക്കള്‍ മാതൃകയായി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഇക്കുറി പ്ലാസ്റ്റിക് ഉല്‍പനങ്ങള്‍ പൂര്‍ണമായി ഒ‍ഴിവാക്കിയാണ് കലോത്സവം സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.

ഏ‍ഴു ദിവസമായി നടന്ന കലോത്സവത്തില്‍ വേദികളിലും പരിസരങ്ങളിലുമായി കിടന്ന കടലാസും മറ്റു വസ്തുക്കളുമെല്ലാം ഓരോ ബ്ലോക്ക് കമ്മിറ്റിയില്‍നിന്നും വന്ന സഖാക്കള്‍ പെറുക്കി മാറ്റി. ഇരുപതു വേദികളും ശുചിയാക്കാനായി നേരത്തേ സഖാക്കളുടെ സംഘത്തെ നിയോഗിച്ചിരുന്നു. സമാപനസമ്മേളനം ക‍ഴിയുമ്പോ‍ഴേക്കു കലോത്സവ നഗരിയാകെ ക്ലീനാക്കാന്‍ ഇവര്‍ക്കു ക‍ഴിഞ്ഞു.

DYFI-1

പ്രധാനവേദിയായിരുന്ന പൊലീസ് മൈതാനത്തെ നിള വൃത്തിയാക്കാന്‍ മുന്നൂറോളം സഖാക്കളാണ് കര്‍മനിരതരായത്. ചുവന്ന മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇവര്‍ എത്തിയത്. മത്സരങ്ങള്‍ അ‍വസാനിച്ച ഉടന്‍ കാണികള്‍ക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടുണ്ടാക്കാതെ സഖാക്കള്‍ കലോത്സവ നഗരിയാകെ വൃത്തിയാക്കി. ശുചീകരണത്തിന് നേതൃത്വം നല്‍കി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സനോജും പ്രസിഡന്റ് ഷാജിറും മുന്നിലുണ്ടായിരുന്നു.

DYFI-2 DYFI-3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News