I will go out; സുരക്ഷിതമായി പുറത്തിറങ്ങാന്‍ ഇന്ത്യയിലാകെ സ്ത്രീകളുടെ മുന്നേറ്റം

ബംഗളുരു: സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തി രാജ്യത്താകെ സ്ത്രീകളുടെ മുന്നേറ്റം. I will go out എന്ന പേരിലാണ് ചെന്നൈ മുതല്‍ സില്‍ചാര്‍ വരെയുള്ള രാജ്യത്തെ മുപ്പതു പട്ടണങ്ങളില്‍ സ്ത്രീകള്‍ നിരത്തിലിറങ്ങിയത്. രാജ്യത്തു സ്ത്രീകള്‍ക്കു സുരക്ഷിതത്വമുണ്ടാകണമെന്ന് ആവശ്യപ്പെടുന്ന പുരുഷന്‍മാരും പ്രതിഷേധത്തിന്‍റെ ഭാഗമായി.

ബംഗളുരുവില്‍ പുതുവത്സരപ്പിറവി രാവില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഐ വില്‍ ഗോ ഔട്ട് മുന്നേറ്റം രൂപപ്പെട്ടത്. അക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ അടങ്ങിയ വലിയ നിരയാണു മുന്നേറ്റത്തിന്‍റെ ഭാഗമായത്. തെരുവുനാടകവും നൃത്തശില്‍പങ്ങളും അണിനിരത്തിയായിരുന്നു പ്രതിഷേധം.ഹൈദരാബാദ്, ജയ്പുര്‍, അഹമ്മദാബാദ്, പുതുച്ചേരി, ലഖ്നോ, പുനെ, ജമ്മു, ധര്‍മശാല, ബോപാല്‍ തുടങ്ങിയ നഗരങ്ങളിലായിരുന്നു പ്രധാന കൂട്ടായ്മ. ബംഗളുരുവില്‍ ആയിരത്തോളം പേര്‍ മുന്നേറ്റത്തിന്‍റെ ഭാഗമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here