മുടികൊഴിച്ചില്‍ തടയാം, ലളിത മാര്‍ഗ്ഗങ്ങളിലൂടെ; ഉപയോഗിക്കാന്‍ മുട്ട മുതല്‍ പേരയ്ക്കയില വരെ; പാര്‍ശ്വഫലങ്ങളെയും പേടിക്കേണ്ട

മുടികൊഴിച്ചില്‍ ഒരു വലിയ പ്രശ്‌നമാണ്. പ്രത്യേകിച്ചും യുവാക്കളെ അലട്ടുന്ന പ്രശ്‌നം. മുടി കൊഴിച്ചിലിന് ഇരകളാകുന്നവരില്‍ സ്ത്രീ പുരഷ ഭേദമില്ല. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ തടയാം. ചെയ്യാനുള്ളത് ലളിതമായ ചില കാര്യങ്ങള്‍ മാത്രം. പരിഹാരങ്ങളെപ്പറ്റി തിരിച്ചറിയാം.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കാം. മുട്ട, ചിക്കന്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു വഴിയാണ് ഓയില്‍ മസാജ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ മറ്റെണ്ണകളോ ഓയില്‍ മസാജിനായി ഉപയോഗിക്കാം.

തല വിയര്‍ക്കുന്നത് ഒഴിവാക്കണം. വിയര്‍പ്പ് തങ്ങി നില്‍ക്കുന്നത് ചെളിയും അഴുക്കും അടിഞ്ഞു കൂടി മുടിവേരുകളെ ദുര്‍ബലമാക്കും. മുട്ടവെള്ള മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുടിവളര്‍ച്ചയെ സഹായിക്കുകയും നേരിട്ട് പ്രോട്ടീന്‍ ലഭ്യമാവുകയും ചെയ്യും.

നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും കലര്‍ത്തി മുടിയില്‍ പുരട്ടാം. മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് നല്ലതാണ്. തേങ്ങാപ്പാലില്‍ അല്‍പം വെളിച്ചെണ്ണ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കുന്നത് വഴിയും മുടികൊഴിച്ചില്‍ തടയാം.

പേരയ്ക്കയില നല്ലതാണ്

പേരയ്ക്കയിലകളില്‍ വിറ്റാമിന്‍ ബി ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഏറെ ഗുണകരമാണ്. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയ്ക്കയില വെള്ളത്തിലിട്ട് തിളപ്പിച്ച് കഷായമാക്കി തലയില്‍ തേക്കുന്നത് നല്ലതാണ്. പേരയ്ക്കയില കഷായം തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയും. വേരുകള്‍ക്ക് ശക്തിപകരും. പ്രകൃതിദത്ത മരുന്നായതിനാല്‍ പാര്‍ശ്വഫലങ്ങളുണ്ടാവില്ല.

പേരക്കയില കഷായം വളരെ ലളിതമായി തയ്യാറാക്കാം. ഒരു കൈനിറയെ പേരയ്ക്കയില എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മിനിറ്റ് തിളപ്പിക്കണം. ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് തണുപ്പിക്കാം. കഷായം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കണം. ഒരുമണിക്കൂറിന് ശേഷം കഴുകിക്കളയാം. അത് തുടര്‍ച്ചയായി ചെയ്യണം. രാത്രി കിടക്കുന്നതിന് മുമ്പും കഷായം ഉപയോഗിക്കാം. രാവിലെ കഴുകിക്കളഞ്ഞാല്‍ മതിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News