പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരകൃത്യത്തിന് ഇരയാക്കിയത് രണ്ട് തവണ; പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേര്‍ കസ്റ്റഡിയില്‍

ഷില്ലോംഗ് : പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ചേര്‍ന്ന് 11 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മേഘാലയയിലെ സൗത്ത് വെസ്റ്റ് ഖാലിസ് ഹില്‍സ് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു.

14നും 16 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍. സംഘം ചേര്‍ന്ന് രണ്ട് തവണയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലും ജനുവരി 13നുമായാണ് കുറ്റകൃത്യം അരങ്ങേറിയത്. നെല്‍പ്പാടത്തുവച്ചും വീട്ടില്‍വച്ചും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ കസ്റ്റഡിയിലായവര്‍ കുറ്റം സമ്മതിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് അയച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here