സോളാര്‍ കേസില്‍ സരിതയെ ഇന്നു വീണ്ടും വിസ്തരിക്കും; നടപടി സരിതയെ ഉമ്മന്‍ചാണ്ടി കു‍ഴല്‍പണ കാരിയറാക്കിയെന്ന് വെളിപ്പെടുത്തലിന്‍റെ വെളിച്ചത്തില്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി സരിത എസ് നായരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്നു വീണ്ടും വിസ്തരിക്കും. വിസ്താരം പൂര്‍ത്തിയായെന്നു പ്രഖ്യാപിച്ച സരിതയെ, ജോസ് കുറ്റ്യാനിയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ വെളിച്ചത്തിലാണു വീണ്ടും വിസ്തരിക്കുന്നത്.

സരിതയെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കു‍ഴല്‍പണത്തിന്‍റെ കാരിയറാക്കിയെന്നായിരുന്നു ജോസ് കുറ്റ്യാനിയുടെ വെളിപ്പെടുത്തല്‍. സരിതയുടെ വിസ്താരം കമ്മീഷന്‍ പൂര്‍ത്തിയായ ശേഷമാണ് ജോസ് കുറ്റ്യാനി കമ്മീഷനില്‍ ഇക്കാര്യം പറഞ്ഞത്.

ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതയ്ക്കു കമ്മീഷന്‍ ക‍ഴിഞ്ഞയാ‍ഴ്ച അനുമതി നല്‍കിയിരുന്നു. സോളാര്‍ കേസില്‍ തനിക്കു പങ്കില്ലെന്നു പറയാന്‍ ഉമ്മന്‍ചാണ്ടി നിരത്തിയ കാരണങ്ങളുടെ വസ്തുതകള്‍ താന്‍ നേരിട്ടു ചോദിക്കുമെന്നായിരുന്നു സരിത പറഞ്ഞിരുന്നത്. ഉമ്മന്‍ചാണ്ടിയെ ഇതിനകം മൂന്നു വട്ടം കമ്മീഷന്‍ വിസ്തരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News